കഴിഞ്ഞ ആഴ്ച ഒരു പാര്‍ക്കില്‍ പോയി. വെക്കേഷന് തുടങ്ങിയതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ധാരാളമുണ്ട്. മിക്കവീടുകളിലും കുട്ടി ഇപ്പോള്‍ 'നമുക്കൊന്ന്' മാത്രമായതുകൊണ്ട്, ഒരു കുട്ടിയ്ക്ക് രണ്ടുമുതിര്ന്നവര് എന്ന കണക്കിലുണ്ട് ഇപ്പോള്‍ പാര്‍ക്കിലും ബീച്ചിലുമൊക്കെ.
ഇത്, 'കുട്ടികള്‍ക്കുവേണ്ടി' എന്ന് പേരിടാത്ത ഒരു പാര്‍ക്കാണ്. പാര്‍ക്കില്‍ ധാരാളം മരങ്ങള്‍, മരങ്ങളില്‍ നിറയെ ചെറുതും വലുതുമായ ഊഞ്ഞാലുകള്‍. കുട്ടികള്‍ക്ക് വേണ്ടി ഉയരം കുറച്ചു കെട്ടിയവയുണ്ട്. എന്നാല്‍ കൂടുതല്‍ ഊഞ്ഞാലുകളും നല്ല നീളമുള്ള, ബലമുള്ള കയറുകളില്‍, കട്ടിയുള്ള പടികളോട് കൂടിയവ. അത്ഭുതപ്പെടുത്തിയത് അതായിരുന്നില്ല, അവിടെ ഊഞ്ഞാലാടുന്നവരില് കൂടുതലും പുരുഷന്മാരായിരുന്നു !
പുരുഷന്മാര് ഊഞ്ഞാല് ആടുന്നു, ചിലര്‍ തനിയെ ആടുന്നു, ചിലരെ ഒപ്പംവന്ന സ്ത്രീകള്‍ പിന്നില്‍നിന്ന് ആട്ടുന്നു, കുട്ടികള്‍ ചിലര്‍ അതുകണ്ട് കൈകൊട്ടി പ്രോല്‍സാഹിപ്പിക്കുന്നു, അച്ഛന്മാരെയും ജ്യേഷ്ടന്മാരെയും കളിപറയുന്നു. കോളേജില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ മുതല്‍ അറുപതും അറുപത്തഞ്ചും വയസ്സായ വൃദ്ധന്മാര് വരെയുണ്ട് ഊഞ്ഞാലില്‍. മറ്റു ധാരാളം പുരുഷന്മാര് ചുറ്റും ആടുന്നതുകൊണ്ടാവണം, ആര്‍ക്കും അതില്‍ തീരെ ചമ്മലില്ല.
സത്യത്തില്‍ പല പാര്‍ക്കുകളിലും സ്ലൈഡറുകള്‍ കാണുമ്പോള്‍ നമുക്കും അതില്‍ കയറാന്‍ തോന്നാറില്ലേ? അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ മുതിര്‍ന്നവരും അത് ആസ്വദിക്കാറില്ലേ? ഊഞ്ഞാലുകള്‍ കാണുമ്പോള്‍ നമുക്കും ആടാന്‍ തോന്നാറില്ലേ? ഈ ഊഞ്ഞാല് പ്രിയത്തിന് നമ്മുടെ ആയുസ്സിനേക്കാള്‍ പ്രായമുണ്ട്.
ജനിക്കുന്നതിനുമുന്പേ അമ്മയുടെ വയറിനുള്ളില്‍ നാം കിടക്കുന്നത് ഒരു ഫ്ലൂയിഡിനുള്ളിലാണല്ലോ. അമ്മ നടക്കുന്നു, ജോലികള്‍ ചെയ്യുന്നു, യാത്ര ചെയ്യുന്നു, ആ സമയത്തെല്ലാം ഈ ഫ്ലൂയിഡിനുള്ളില്‍ കിടന്ന് നാം ആടുന്നു. ആടിയാടി ഉറങ്ങുന്നു. ആ ആട്ടത്തിന്റെ തുടര്‍ച്ചയായതുകൊണ്ടാണ് ജനിച്ചശേഷം തൊട്ടിലില്‍ കിടത്തി മെല്ലെ ആട്ടുമ്പോള്‍ അറിയാതെ അറിയാതെ നാമുറങ്ങിപ്പോകുന്നത്.
ഒന്നോ രണ്ടോ വയസ്സിനുശേഷം സ്വാഭാവികമായും തൊട്ടില്വിട്ട് നാം കട്ടിലില്‍ കയറുന്നു. എന്നാല്‍ മനസ്സില്‍ ആ പഴയ ആട്ടം ഒരു ഗൃഹാതുരത്വമായി കിടക്കുന്നു. ഊഞ്ഞാല് കാണുമ്പോള്‍ മറ്റുള്ളവര്‍ കാണുമെന്നോ കണ്ടാല്‍ മനസ്സിലെങ്കിലും കളിയാക്കുമെന്നോ കരുതുന്നതുകൊണ്ടല്ലേ നാം അതില്‍ കയറാതെ ഒന്നുനോക്കി കടന്നുപോകുന്നത്? എത്ര മസില് പിടിച്ചു നടക്കുന്നവരായാലും അടുത്ത് ആരുമില്ലെങ്കില്‍, ആരും കാണുന്നില്ലെങ്കില്‍ ഒന്നുകയറി ആടിക്കളയാം എന്ന് കരുതില്ലേ? അതെ, കഴിഞ്ഞ പോസ്റ്റില്‍ എഴുതിയതുപോലെ പലകാരണങ്ങള്‍കൊണ്ടും നടക്കാത്ത ആഗ്രഹങ്ങളില്‍ ഇതും.
നമ്മുടെയൊക്കെ മുറ്റത്ത് കാണുന്ന ഒരു പ്രാണിയുണ്ട്, കറുത്ത്, കൊതുകിന്റെപോലെ അല്പംകൂടി വലിപ്പമുള്ള ശരീരം. നീളമുള്ള കറുത്ത കാലുകള്‍. ആറുകാലുകള്‍ ഉണ്ടെന്നാണ് ഓര്‍മ്മ. ആശാന് ചുവരില്‍ പിടിച്ചിരുന്ന് സദാസമയവും ആടിക്കൊണ്ടിരിക്കും, ഒരു പ്രത്യേക താളത്തില്‍, ഘടികാരദിശയില്‍. ആരെങ്കിലും അടുത്തേയ്ക്ക് ചെന്നാല്‍, അല്ലെങ്കില്‍ എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ വളരെ വേഗത്തില്‍ ആടും. അതുകഴിഞ്ഞാല്‍ വീണ്ടും പഴയപടി. കൂടുതല്‍ ശല്യമായി തോന്നിയാല്‍ പറന്നുപോവുകയും ചെയ്യും **.
പറഞ്ഞുവന്നത്, ഇതുപോലെ ആടിക്കൊണ്ടിരിക്കുന്ന ചില മനുഷ്യരുണ്ട്. വെറുതെയിരിക്കുമ്പോള്‍, ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍, അല്ലെങ്കില്‍ എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവര്‍ ഇങ്ങനെ മെല്ലെ ആടിക്കൊണ്ടിരിക്കും. ആഹാരം, യാത്ര, മറ്റുള്ളവരോടൊപ്പമായിരിക്കുമ്പോള്‍ തുടങ്ങി ചുരുക്കം സന്ദര്‍ഭങ്ങളില്‍മാത്രമേ ഇവരെ നിശ്ചലരായി കാണാന്‍ കഴിയൂ. ആ ചലനം അവരുടെ സ്വത്വത്തിന്റെ ഭാഗമാണ്, അവരുടെ ഏകാന്തതയുടെ കൂട്ടുകാരന്, അവര്‍ പോലുമറിയാതെ, പലപ്പോഴും കാണുന്ന നാംകൂടി ശ്രദ്ധിക്കാതെ. എന്തായിരിക്കും ആ മാനറിസത്തിനു പിന്നില്‍?
** ഈ പ്രാണിയുടെ പേര് പലരോടും അന്വേഷിച്ചു, പലരും ഇതിനെ ശ്രദ്ധിച്ചിട്ടുണ്ട്, പക്ഷെ ആര്‍ക്കും പേരറിയില്ല. അറിയുന്ന എല്ലാ വഴികളിലും ഗൂഗിളില്‍ തപ്പി, കിട്ടിയില്ല. ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പറഞ്ഞുതരണേ, ഒരു ലോക്കല്‍ പേരെങ്കിലും.

22 comments:
മെയില്‍ കിട്ടിയപ്പോള്‍ ആരാണീ "അരൂപന്" എന്നറിയാന്‍ ഓടിവന്നതാ ഈ വിരൂപന് !
ഇവിടെയെത്തിയപ്പോള്‍ അറിയേണ്ടകാര്യങ്ങള്‍ അരികിലിരുന്നു പറഞ്ഞുതരുന്നതുപോലെ തോന്നിപ്പിക്കുന്ന ശൈലികണ്ടു കണ്ണൂരാന്‍ സന്തോഷിക്കുന്നു.
ഇനിയും വരും.
എഴുത്ത് കൂടുതല്‍ പേരിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു.
(പച്ചനിറത്തില്‍ കാണപ്പെടുന്ന ജീവിയാണോ കവി ഉദ്ദേശിക്കുന്നത്? എങ്കില്‍ പച്ചത്തുള്ളന്‍ എന്നാണു ഞങ്ങള്‍ കണ്ണൂരുകാര് അതിനെ ബഹുമാനത്തോടെ വിളിക്കുന്നത്!)
അരൂപന്, ആട്ടക്കഥ വായിച്ചു. പിന്നെ ആ ആടുന്ന പ്രാണിയുടെ പേര് എനിക്കും അറിയില്ല.
വായിച്ചു - ചിന്ത കൊള്ളാം.ഇനിയും വരട്ടെ നല്ല ഐറ്റംസ്.
എഴുത്തിന്റെ ലോകത്തേക്ക് സ്വാഗതം ...ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു
ആടുന്ന പ്രാണിയുടെ പേര് "praying insect" അല്ലെ?
നമ്മുടെ നാട്ടില്‍ സന്യാസി പ്രാണി എന്ന് വിളിക്കും. "സാമി പക്കി " എന്ന് കുട്ടികളും പറയും.
ചിലയിടത്തൊക്കെ ചിന്തകള്‍ അസ്സലാകുന്നു. കൂലം കഷമായ നല്ല ചിന്തകള്‍ കുറേക്കൂടി കോര്‍ത്തിണക്കി ഇനിയും പോരട്ടെ.
കണ്ടിട്ടുണ്ടെങ്കിലും ആ പ്രാണിയുടെ പേര് എനിക്കും അറിഞ്ഞു കൂടാ ,എല്ലാരും പറയുന്ന പ്രാണി അരൂപന് ഉദ്ദേശിക്കുന്ന പ്രാണി അല്ലെന്നു തോന്നുന്നു
പലരും പല പേരുകള്‍ പറയുന്നു...ആ പ്രാണിയുടെ ഒരു ഫോട്ടോ ഇടൂ..
ഇത് പച്ചത്തുള്ളനും സന്യാസിപ്രാണിയും ഒന്നുമല്ല. ഇത് കറുപ്പുനിറം, അല്പം വലിപ്പമുള്ള കൊതുകിന്റെ പോലെ രൂപമുള്ള നീണ്ട ശരീരം, ഇടയില്‍ ഒരു മടക്കുള്ള, നന്നായി നീണ്ട, കറുത്ത കാലുകള്‍. എപ്പോഴും ആടിക്കൊണ്ടിരിക്കും.
@ ഷജീര്‍ : ഫോട്ടോ ഗൂഗിള്‍ പോലും തന്നില്ല, ഇനി എവിടെനിന്നെങ്കിലും കിട്ടിയാല്‍ ഇടാം.
ഈ പ്രാണിയെ ഞാനും കണ്ടിട്ടുണ്ട്, പേരറിയാൻ ശ്രമിക്കണമെന്ന് ഇതു വായിച്ചപ്പോൾ തോന്നി. നല്ല ചിന്തയും നേരിൽ സംസാരിക്കുന്നതുപോലുള്ള വാചകങ്ങളുമായതിനാൽ വളരെ ഹൃദ്യമായി. എല്ലാ മനുഷ്യരുടെ മാനസത്തിലും ചെറിയ ഒരു ‘ആട്ടം’ ഉണ്ടെന്നുള്ളത് സത്യംതന്നെ. ഇത് ‘തലതിരിഞ്ഞത’ല്ല, തികച്ചും നേരായ ചിന്തതന്നെ......
എഴുത്ത് ഇഷ്ട്ടായിട്ടോ. പ്രാണിയുടെ പേര് എനിക്കറിയാം. പക്ഷെ പറയില്ലാട്ടോ.
ലളിതമായ പറച്ചില്.. നന്നായിരിക്കുന്നു. ഒരാട്ടത്ത്തിനു വായിച്ചു..
ആടുന്ന പ്രാണിയുടെ പേര് എനിക്കും അറിയില്ല ട്ടോ ...!!
ഒരു ഫോട്ടോ ഇടായിരുന്നില്ലേ ചിലപ്പോള്‍ അത് കണ്ടാല്‍ ആര്‍ക്കേലും അറിയാന്‍ സാധിച്ചേനെ ...തല്ക്കാലം ഒരു പേരും കിട്ടീല്ലേല്‍ നമുക്ക് അരൂപന് എന്ന് തന്നെ ഇട്ടാലോ ..:)
കണ്ടിട്ടുണ്ട്.... പേര് അറിയില്ല
:)
നല്ല ചിന്തകള്‍
ആശംസകള്‍
ഹൊ അപ്പൊ ആടികൊണ്ടിരിക്കുന്നു എന്നാത്!!
അതുകൊണ്ടായിരിക്കും രണ്ട് പെക് ഉള്ളി ചെന്നാലും ഒരു ആട്ടം
അല്ലേ 'ചൊട്ടയിലെ ശീലം ചൊടല വരേ എന്നാണല്ലൊ
മാഷേ, ആ പ്രാണിയെ എനിക്ക് മനസ്സിലായി..ഒരു എളുപ്പവഴിയുണ്ട് പേര് കണ്ടെത്താന്‍...
ഒരു ഫോട്ടോ എടുക്കുക ആ പ്രാണിയുടെ...പറ്റുമെങ്കില്‍ വൈറ്റ് ബാക്ക്ഗ്രൌണ്ട്...അല്ലേല്‍ same color ബാക്ക്ഗ്രൌണ്ട്...എന്നിട്ട് ആ ഫോട്ടോ വച്ച് ഗൂഗിളില്‍ ഇമേജ് സെര്‍ച്ച് ചെയ്ത മതി...അപ്പൊ കിട്ടും....
പിന്നെ എഴുത്ത് കൊള്ളാം...നിരൂപിക്കാന്‍ ഞാന്‍ അര്‍ഹനല്ല....തുടരട്ടെ..അരൂപ ചിന്തകള്‍...
ഗൂഗിള്‍ ഇമേജ് സെര്‍ച്ച് പേജ് എടുക്കുക..എന്നിട്ട് computerile ഫോട്ടോ ഡ്രാഗ് ചെയ്തു സെര്‍ച്ച് ബോക്സില്‍ ഡ്രോപ്പ് ചെയ്യുക...
നല്ല വീക്ഷണം. നല്ല ചിന്ത. നല്ല എഴുത്ത്. ജീവിതം മൊത്തം ഒരു ആട്ടം തന്നെയെന്നു സാരം. എഴുത്ത് തുടരുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
അരൂപന്റെ ബ്ലോഗ്ഗില്‍ ആദ്യം.
ഈ ആട്ടം ഇഷ്ടമായി. ആട്ടി വിടുന്ന ഊഞ്ഞാല് പോലെ അരൂപന് ഉയരങ്ങള്‍ എത്തി പിടിക്കട്ടെ എന്നാശംസിക്കുന്നു.
I think that incect is male mosquito. AAN KOTHUKU
Dear All It is male mosquito. Aroopan, please search "male mosquito" in google image .
പ്രാണി ഏതാണെന്ന് മനസിലായി..പക്ഷേ പേരറിയില്ല..ചില ആളുകളെ നമ്മള് എന്നും കാണുന്നെങ്കിലും പേര് ചോദിക്കാറില്ല...ചിലപ്പോള്‍ പേര് ചോദിച്ചാല്‍ തന്നെ കൂടുതല്‍ അറിയാന്‍ ശ്രമിക്കാതതിനാല് പേരും മനസ്സില്‍ നില്‍ക്കാറില്ല..അതുപോലെ നാട്ടില്‍ പോകുമ്പോള്‍ സ്ഥിരമായി കാണാറുള്ള ഒരു ജീവി...പേര് അറിയാന്‍ ശ്രമിച്ചിട്ടില്ല...ഈ പ്രാണിയുടെ പേര് അറിഞ്ഞെങ്കില്‍ അങ്ങനെ വെറുതെ ആടുന്നവര്‍ക്ക് ഒരു ഇരട്ട പേര് സമ്മാനിക്കാമായിരുന്നു ..:)...എഴുത്ത് ഇഷ്ടായി...ഇനിയും വരാം..
Post a Comment