Courtesy to : hustlersnotebook.com
കേരളരാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും പോപ്പുലറായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത് ആരാണ്? അത് ആദ്യമുഖ്യമന്ത്രിയായ ഇ.എം.എസ്സാണോ? അതോ പിന്നീട് വന്ന ഇടതു-വലതു-സ്ത്രീവിഷയ-സ്വതന്ത്ര-നേതാക്കളോ?
ഇവരാരുമല്ല.
അത് മരിച്ചുപോയ സഖാവ് ഇ.എം.എസ്സോ, സഖാവ് നായനാരോ സഖാവല്ലാത്ത കെ. കരുണാകരനോ, ഇനിയും മരിച്ചിട്ടില്ലാത്ത സഖാവ് പിണറായിയോ സഖാവ് കോടിയേരിയോ സഖാവല്ലാത്ത ഉമ്മന്‍ചാണ്ടിയോ കെ.എം.മാണിയോ അല്ല,
അത് വിദഗ്ദ്ധരായ പി.ജെ.ജോസഫോ നീലലോഹിയോ കൊട്ടാരക്കരപ്പിള്ളയോ മകന്‍പിള്ളയോ അല്ല,
അത് മുരളീധരനോ ഉണ്ണിത്താനോ സുരാജോ രാജേഷോ അല്ല,
പിന്നെയോ....?
അത് സിന്ധുജോയി ആകുന്നു...!
വ്യക്തിമുദ്ര എന്ന് പ്രത്യേകം പറഞ്ഞതിന് കാരണമുണ്ട്. വ്യക്തിമുദ്ര എന്ന് പറഞ്ഞാല്‍ ഇംഗ്ലീഷില്‍ സിഗ്നേച്ചര്‍. ദാമ്പത്യബന്ധത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും സംഗീതത്തിന് പ്രാധാന്യമുണ്ട്. അതുകൊണ്ടാണല്ലോ ദാമ്പത്യബന്ധത്തിലും രാഷ്ട്രീയജീവിതത്തിലും പൊരുത്തക്കേടുകളും ക്രമക്കേടുകളും സംഭവിക്കുമ്പോള്‍ ‘അപശ്രുതി’ എന്ന് പരാമര്‍ശിക്കപ്പെടുന്നത്.
മിക്ക ലോകോത്തരബ്രാന്‍ഡുകള്‍ക്കും സര്‍വീസുകള്‍ക്കും സ്വന്തമായി ഒരു സിഗ്നേച്ചര്‍ ടോണ്‍ ഉണ്ടാവും. ടൈറ്റന്‍, നോക്കിയ, ബ്രിട്ടാനിയ, ഡോകോമോ, കാഡ്ബറീസ്, എയര്‍ടെല്‍... തുടങ്ങിയവ ഉദാഹരണം. ടൈറ്റന്‍റെ ബിഥോവന്‍ സിംഫണി പോലെ ചിലതൊക്കെ ബ്രാന്‍ഡിനുമുന്‍പേ ജനിച്ചിട്ട് പിന്നീട് സിഗ്നേച്ചര്‍ ആയി മാറിയവയാണ്. മിക്കപ്പോഴും ഒരു ബ്രാന്‍ഡിന്‍റെ പേരിനുപോലും പകരമായി അവരുടെ പ്രശസ്തമായ സിഗ്നേച്ചര്‍ ടോണ്‍ ഉപയോഗിക്കാറുണ്ട്. അങ്ങനെ ഒരു സിഗ്നേച്ചര്‍ ടോണിന് ഉടമയായി മലയാളക്കരയിലുള്ള ഒരേയൊരു രാഷ്ട്രീയതാരമാണ് പഴയ സഖിയും ഇന്നത്തെ കുഞ്ഞാടുമായ സിന്ധുജോയി.
സിന്ധുജോയിയുടെ രാഷ്ട്രീയജീവിതംതന്നെ മാറ്റിമറിച്ച ഗാനമാണ് പഴയ സിനിമാഭക്തിഗാനമായ ‘നിത്യവിശുദ്ധയാം കന്യാമറിയമേ....’ ഇന്ന് ആ ഗാനം കേള്‍ക്കുമ്പോള്‍ കന്യാമറിയത്തെ ഓര്‍ക്കുന്നതിനേക്കാള്‍ സിന്ധുജോയിയെ ഓര്‍ക്കുന്നവരാണ് മലയാളക്കരയില്‍ ഏറെയും. ഒപ്പം ആ ഗാനം ആലപിക്കുന്ന സിന്ധുജോയിയുടെ സുന്ദരവദനവും കേള്‍വിക്കാരന്‍റെ മനോവാനത്തില്‍ ഉദിക്കും.
മൊബൈലില്‍ പകര്‍ത്തിയ ആ സീന്‍ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ഒരാള്‍ക്കും അത് മറക്കാനാവില്ല. കാരണം സിന്ധുജോയി കന്യാമറിയത്തെ വാഴ്ത്തുന്നത് ഭക്തിയുടെയോ പ്രാര്‍ത്ഥനയുടെയോ മുഖത്തോടെയല്ല, ഒരു സ്റ്റേജ്ഷോ അവതരിപ്പിക്കുന്ന റിമിടോമിയുടെ മുഖത്തോടെയാണ്. ആകര്‍ഷകമായി ചിരിച്ച്, ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നെന്ന ബോധ്യത്തോടെ. പാട്ടിനനുസരിച്ച് ചുണ്ടനക്കാന്‍ നല്ല വൈദഗ്ദ്ധ്യവും.
കമ്മ്യൂണിസത്തില്‍ നിന്ന് കോണ്‍ഗ്രസ്സിസത്തിലേയ്ക്കുള്ള ഒരു വേലിചാട്ടത്തിന്‍റെ ആന്തം (anthem) സിന്ധുജോയി എന്ന വ്യക്തിയുടെ സിഗ്നേച്ചര്‍ ടോണ്‍ ആക്കി മാറ്റുന്നതില്‍ പ്രധാനപങ്കുവഹിച്ചത് ഇന്ത്യാവിഷനില്‍ അവതരിപ്പിക്കുന്ന ‘പൊളിട്രിക്സ്’ എന്ന പരിപാടിയാണ്. ഈയിടെ ‘നിത്യവിശുദ്ധയാം കറിവേപ്പില’ എന്ന അടിക്കുറിപ്പോടെ വി.എസ്സിന്‍റെ പരാമര്‍ശത്തോട് ഈ ഗാനം കൊണ്ട് പ്രതികരിച്ചപ്പോള്‍ കേരളരാഷ്ട്രീയചരിത്രത്തിലെ ഒരു നാഴികക്കല്ലിനടിയില്‍ ഒരു വട്ടിമണ്ണുകൂടി ഇട്ടുകൊടുക്കുകയായിരുന്നു തങ്ങളെന്ന് അവരറിഞ്ഞിട്ടുണ്ടാവില്ല.
തന്‍റെ പത്തൊന്‍പതുവര്‍ഷത്തെ കമ്യൂണിസ്റ്റ് ജീവിതത്തില്‍ കിട്ടാത്ത ഒരു പ്രത്യേകപ്രസിദ്ധിയാണ് ഈയൊരു ക്രിസ്തീയഭക്തിഗാനം സിന്ധുജോയിയ്ക്ക് നേടിക്കൊടുത്തത്. അങ്ങനെ ഒരു സഖാവിനും സഖാവിതരനും സഖിയ്ക്കും സഖ്യേതരയ്ക്കും ഇന്നുവരെയും കൈവരിക്കാന്‍ കഴിയാത്ത ഒരു നേട്ടവുമായി നമ്മുടെ ഡോ. സിന്ധു ജോയി ചക്കുങ്ങല്‍ കേരളരാഷ്ട്രീയത്തില്‍ ഒരു പുതിയ ട്രെന്‍ഡിന് രൂപം കൊടുത്തിരിക്കുന്നു. വരുംനാളുകളില്‍ മറ്റുചിലരെങ്കിലുംകൂടി സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഈ വഴി പരീക്ഷിക്കാനിടയുണ്ട്.
വാല്‍ക്കഷണം : ഒരാള്‍ പാര്‍ട്ടി വിട്ടുപോയാലും പഴയ സൗഹൃദം മറക്കുന്നവനല്ല സഖാവ് വി.എസ്. അതുകൊണ്ടല്ലേ സിന്ധുജോയിയെ കറിവേപ്പില എന്ന് പബ്ലിക്കായി വിളിച്ചത്. അതുകൊണ്ടല്ലേ, അവരെ കറിവേപ്പിലയാക്കി എന്ന പേരുദോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് ഒരു പുതിയ പോസ്റ്റ് തന്നെ ക്രിയേറ്റ് ചെയ്ത് അവരെ അതില്‍ പ്രതിഷ്ഠിച്ചത്. സഖാവ് വി.എസ്. നീണാള്‍.... നീണാള്‍....
(മതി, എന്തുപ്രായമായിട്ടുണ്ടാവും ഇപ്പോള്‍ അദ്ദേഹത്തിന്?)
(മതി, എന്തുപ്രായമായിട്ടുണ്ടാവും ഇപ്പോള്‍ അദ്ദേഹത്തിന്?)
18 comments:
ഇത് സിന്ധു ജോയിയുടെ സെല്‍ഫ് മാര്ക്കെറ്റിംഗ് ആയിരുന്നോ !! ഞാന്‍ കരുതി ബ്ലോഗേര്സിനുള്ള ടിപ്സ് ആണെന്ന് :-) എന്ന തെങ്ങ ഞാന്‍ തന്നെ ഉടക്കാം ((((((((((((ട്ടോ )))))))))))))))))
ഇതൊക്കെ കാണാന്‍ നമ്മള്‍ ഉണ്ടല്ലോ...
സിന്ധുജോയിയും ഒരു മാര്‍ക്കറ്റിലല്ലേ...എല്ലാരെയും പോലെ. അവര്‍ സ്വയം പ്രൊമോട്ട് ചെയ്യട്ടേന്ന്..
പാര്‍ട്ടി സഖാക്കന്മാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള ഒരുക്കത്തിലാണ്. നാടോടുമ്പോള്‍ നടുവേ..
ഇനി ഏതു വകയില്‍ പെട്ടവര്‍ക്കൊക്കെ വകുപ്പുകള്‍
ഉണ്ടാക്കി സ്ഥാനമാനങ്ങള്‍ കൊടുക്ക്വാവോ?!!
സംഘടിക്കാത്തവര്‍ വിഡ്ഢികള്‍!!!!!!
ആശംസകള്‍
വ്യത്യസ്തമായ ഒരു നിരീക്ഷണം
"....സിന്ധുജോയി കന്യാമറിയത്തെ വാഴ്ത്തുന്നത് ഭക്തിയുടെയോ പ്രാര്‍ത്ഥനയുടെയോ മുഖത്തോടെയല്ല, ഒരു സ്റ്റേജ്ഷോ അവതരിപ്പിക്കുന്ന റിമിടോമിയുടെ മുഖത്തോടെയാണ്."
- അണ്ണാന്‍കുഞ്ഞിനെ ..... ഉം, അങ്ങനല്ലേ?
ഒരു വീക്ഷണ കോണ്‍....
കന്യാമറിയത്തെ കുറിച്ചു പാടുമ്പോള്‍ മനസ്സില്‍ വരുന്ന മുഖം ആഭിസാരികയുടെത് (കറിവേപ്പിലയുടെത്) അതാ ഇപ്പൊ ട്രെന്റ്.. ക്ഷമിച്ചാലും കന്യാ മറിയമേ.. അവര്‍ അഭിനയിക്കുന്നത് എന്തിനെന്നു നിനക്ക് അറിഞ്ഞില്ലെങ്കിലും അവര്‍ക്ക് നന്നായി അറിയാം..
സിന്ധുവിനെ പോലുള്ളവരെ പറ്റി എഴുതി വെറുതെ സമയം മേനക്കെടുത്തണോ
സ. വീഎസ്. നീണാൾ വാഴട്ടെ..
പത്തിരുപതു വർഷം ജീവാത്മാവും പരമാത്മാവുമായി കൊണ്ടു നടന്ന വിശ്വാസം ഒരു നിമിഷ നേരം കൊണ്ട് നിഷിദ്ധമാകുകയും മറ്റൊന്നു സ്വീകരിക്കുകയും, എന്നിട്ടും ഒരു മൂലയിൽ ഒതുങ്ങു മായിരുന്ന ‘കറിവേപ്പിലയെ‘ ഒരൊറ്റ വാക്കു കൊണ്ട് ഉയർത്തിക്കൊണ്ടു വന്ന
“സ. വീ എസ് നീണാൾ വാഴട്ടെ..!!“
ഇവരെയൊക്കെ എങ്ങനെ വിശ്വസിച്ച് രാഷ്ട്രീയാധികാരം കയ്യിൽ വച്ചു കൊടുക്കും..? നാളെ അവർ അതിൽ ഉറച്ചു നിൽക്കുമെന്ന് എന്താണ് ഉറപ്പ്...?
അത് മുരളീധരനോ ഉണ്ണിത്താനോ സുരാജോ രാജേഷോ അല്ല,
പിന്നെയോ....?
അത് സിന്ധുജോയി ആകുന്നു...!
ഹ ഹ ചോദ്യം കേട്ടപ്പോ സീരിയസ്സാണെന്ന് വിചാരിച്ച് .... പിന്നല്ലേ കാര്യം പിടികിട്ടിയതു..
പക്ഷേ അബ്ദുള്ളക്കുട്ടിമാരും സിന്ധുജോയികളും എന്ത് കൊണ്ട് അങ്ങിനെയായി... ആ വളര്‍ത്ത്ദോഷം ( പാര്‍ട്ടിയെപ്പറഞ്ഞതാ... അവരുടെ വീട്ടുകാരെയല്ല )
കാര്യം എന്നതോക്കെയായാലും ആ കറിവേപ്പില യ്ക്കിപ്പോ വല്ല്യ ഡിമാന്റ് തന്നെയാണ് ..............
ആശംസകള്‍ .. കരിവേപ്പിലക്കല്ല ,,, ...അരൂപന് :)
രാഷ്ട്രീയ ചരിതങ്ങളില്‍ അതാത് കാലത്ത്
വേരൊട്ടത്തിനായീ ഒരൊന്ന് വന്നു വീഴും
അതിലൊരു കണമാണ് സിന്ധു ജോയിയും !
പോപ്പുലാരിറ്റിക്ക് പുറമേ ഒരു നല്ല ആയുധമാണ്
അവര്‍ക്ക് കിട്ടിയത് , അതില്‍ പിടിച്ച് കേറാന്‍
നിഷ്പ്രായാസം കഴിഞ്ഞു എന്നുള്ളതാണ് വിജയം ..
എന്തു കേട്ടാലും , കണ്ടാലും വിശ്വസ്സിക്കാനും
കുത്താനും ജനം എന്നാ മൂഡ വര്‍ഗ്ഗം ഉള്ളപ്പൊള്‍
അവര്‍ക്കെന്തിന് ആകുലതകള്‍ , ചെറിയ തുറുപ്പുകള്‍
വലിയ കോളത്തിലേക്ക് ചേക്കേറുമ്പൊള്‍ അവരും
മാധ്യമങ്ങളും വളം ഇടുന്നു ..
ഒന്നും മനസ്സിലാകാതെ നമമെ പൊലെയുള്ള
നിഷ്പക്ഷരും .. വിശാലമായ ചിന്തകള്‍ കൂട്ടി വയ്ക്കുന്നുണ്ട്
കൂട്ടുകാരന്റെ വരികള്‍ .. തുടരുക സഖേ ..
nice work.
welcometo my blog
blosomdreams.blogspot.com
comment, follow and support me.
സിന്ധു ചേച്ചി ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ ചൊല്ലട്ടെ വി എസ് അണ്ണന്
മൂലക്കിലെക്ക് ഒതുങ്ങിയ സിന്ധുവിനെ കാര്യമായി കിട്ടിയില്ലേ
നല്ലത് എനികിഷ്ടമായി ഭാവുകങ്ങള്‍
ആശംസകള്‍ ..
എഴുത്ത് തുടരൂ. കുറച്ചു കൂടി നല്ല രചനകള്‍ ഭാവിയില്‍ പ്രതീക്ഷിക്കുന്നു .
നല്ല ഗമണ്ടന്‍ എഴുത്താണല്ലോ...
കൊട്ടാന്‍ കരുതിയാല്‍ കൊട്ടിക്കൊല്ലും ല്ലേ....
ഇവിടെ എത്താന്‍ അല്‍പം ലേറ്റായി..
ലേറ്റായി എത്തിയാലും ലേറ്റസ്റ്റായി തന്നെ എത്തിയല്ലേ..
അപ്പോള്‍ ഇനി ഇടക്കിടെ കാണാം...
നാസ്‌തേ നമസ്‌തേ പിസാസ്‌തേ..
Post a Comment