Courtesy : carboncoach.typepad.com
കേരളജനതയുടെ സമഗ്രമായ വികസനത്തിനും ഉന്നമനത്തിനും സദാ പ്രതിജ്ഞാബദ്ധമാണ് നമ്മുടെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എല്ലാം. അതുകൊണ്ടാണ് ലോഡ്‌ഷെഡിംഗ് എന്ന വാര്‍ഷികാചരണം മിക്കവര്‍ഷവും അവര്‍ പ്രഖ്യാപിക്കുന്നത്.
ഇടവപ്പാതിയും തുലാവര്‍ഷവും സമ്മര്‍വെക്കേഷനും പോലെ മാറ്റമില്ലാതെ ആവര്‍ത്തിക്കുന്ന ഈ കലാപരിപാടി സത്യത്തില്‍ ഇപ്പോഴുള്ള അരമണിക്കൂര്‍ എന്നതില്‍നിന്ന് ഒരു മണിക്കൂറാക്കി മാറ്റേണ്ടതാണ്. ലോഡ്‌ഷെഡിംഗ് കൊണ്ട് മലയാളിയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ ഒന്ന് ഓടിച്ചുനോക്കിയാല്‍ ഇതിന്‍റെ ആവശ്യകത ബോധ്യമാവും.
ഇടവപ്പാതിയും തുലാവര്‍ഷവും സമ്മര്‍വെക്കേഷനും പോലെ മാറ്റമില്ലാതെ ആവര്‍ത്തിക്കുന്ന ഈ കലാപരിപാടി സത്യത്തില്‍ ഇപ്പോഴുള്ള അരമണിക്കൂര്‍ എന്നതില്‍നിന്ന് ഒരു മണിക്കൂറാക്കി മാറ്റേണ്ടതാണ്. ലോഡ്‌ഷെഡിംഗ് കൊണ്ട് മലയാളിയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ ഒന്ന് ഓടിച്ചുനോക്കിയാല്‍ ഇതിന്‍റെ ആവശ്യകത ബോധ്യമാവും.
- ഇതില്‍ ഏറ്റവും പ്രധാനം കുടുംബാംഗങ്ങള്‍ തമ്മില്‍ ഇടപഴകാനുള്ള ഒരു അവസരം ഉണ്ടാകുന്നു എന്നതാണ്. സാധാരണയായി വൈകുന്നേരങ്ങളില്‍ ഒരു ഇടത്തരം കുടുംബത്തില്‍ കാണുന്നത് ഭാര്യ ടി.വി.യുടെ മുന്നില്‍, ഭര്‍ത്താവ് ന്യൂസ്പേപ്പറുമായി, മക്കള്‍ കമ്പ്യൂട്ടറിലും പുസ്തകത്തിലും മൊബൈല്‍ ഫോണിലും. എല്ലാവരും മറ്റുള്ളവരുടെ ഇഷ്ടങ്ങളെ മാനിക്കുന്നു. ആരും പരസ്പരം ശല്യപ്പെടുത്തുന്നില്ല. എന്നാല്‍ കറന്റ് പോകുന്ന ആ കുറച്ചുസമയം മെഴുകുതിരിയുടെയോ എമര്‍ജന്‍സി ലൈറ്റിന്‍റെയോ വെളിച്ചത്തില്‍ അവര്‍ ഒന്നിച്ചുകൂടുകയോ, മനസ്സ് തുറക്കുകയോ, ഒരു കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കഴിക്കയോ, ഇതൊന്നുമല്ലെങ്കില്‍ നിശബ്ദതയുടെ സംഗീതമാസ്വദിക്കുകയോ ചെയ്യുന്നു.
- ജനതയുടെ ഈശ്വരവിശ്വാസം ഊട്ടിയുറപ്പിക്കുന്നതില്‍ ആ അരമണിക്കൂറിനുള്ള പ്രാധാന്യം വളരെ വലുതാണ്. സീരിയലിന്‍റെ ഇടവേളപ്പരസ്യങ്ങളില്‍ മാത്രം ജപമാലയെത്തിക്കുകയും നിസ്കരിക്കാന്‍ പോവുകയും നാമം ചൊല്ലിയെന്നു വരുത്തുകയും ചെയ്യുന്നവര്‍ക്ക് മനസ്സറിഞ്ഞ് ദൈവത്തെ വിളിക്കാനുള്ള അരമണിക്കൂര്‍. (വിളിച്ചുപോകും, പ്രത്യേകിച്ച് സ്ത്രീകള്‍, കാരണം ആ അരമണിക്കൂര്‍ സീരിയലിന്‍റെ കഥ പറഞ്ഞുകേള്‍ക്കാന്‍ വേണ്ടി നാളെ ഫോണ്‍ ചെയ്തു കാശ് കളയണമല്ലോ എന്നോര്‍ത്ത്). പിന്നെ, കണ്ണുകാണാന്‍ വേണ്ടി കത്തിക്കുന്നതാണെങ്കിലും ഒരു മെഴുകുതിരിവെളിച്ചം ദൈവത്തിന് ബോണസ്സും.
- ഇനി ഈയൊരു ലോഡ്‌ഷെഡിംഗ് ആഘോഷമാക്കി മാറ്റുന്ന ചിലരുണ്ട്. അതിലൊന്ന് മൊബൈല്‍ഫോണ്‍ കമ്പനികളാണ്. ഇരുട്ടില്‍ ചെയ്യാന്‍ വേറെ പണിയൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് പഴയ പരിചയവും ബന്ധവും ഒക്കെ പുതുക്കാന്‍ തോന്നുക. ഒപ്പം സീരിയല്‍ കഥകളുടെ കാണാതെ പോകുന്ന ഭാഗവും ഇങ്ങനെ വായുവില്‍ക്കൂടി സഞ്ചരിക്കുന്നു.
- ഇനിയുള്ളത് ചെറുകിടയും വന്‍കിടയുമായുള്ള ചില വ്യവസായങ്ങളാണ്. മെഴുകുതിരി വ്യവസായം, തീപ്പെട്ടിവ്യവസായം, വിശറിക്കച്ചവടം, ഇന്‍വേര്‍ട്ടര്‍... അങ്ങനെ പോകുന്നു അവയുടെ ലിസ്റ്റ്.
- ഇനി, നമുക്കൊക്കെ ലാഭമുണ്ടാകുന്ന ഒരു കാര്യമാണ്, സാക്ഷാല്‍ കറന്റ് ബില്‍. ഇടയ്ക്കിടെ സര്‍ചാര്‍ജ് കൂട്ടിയും, കൂട്ടിയത് കുറച്ചെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുകയും, പിന്നെയും ചാര്‍ജുകൂട്ടിയും ബില്ല് കണ്ടാല്‍ ഒരുത്തനും മനസിലാവാന്‍ പാടില്ലാത്ത പരുവത്തിലാണ് മേല്‍പ്പറഞ്ഞ സംഭവം നമ്മുടെ കയ്യില്‍ കിട്ടുന്നത്. മാസത്തില്‍ പതിനഞ്ചുമണിക്കൂര്‍ കുറയുമ്പോള്‍ കിട്ടുന്ന യൂണിറ്റ് ലാഭത്തില്‍ ചിലരെങ്കിലും ആ ഇരുട്ടടി സര്‍ച്ചാര്‍ജിന്‍റെ പടിയില്‍നിന്ന് താഴേയ്ക്ക് രക്ഷപ്പെടുന്നുണ്ടാവും.
- കുഞ്ഞുങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും കിട്ടുന്നു, അല്‍പനേരം അവരെ മാത്രം ശ്രദ്ധിക്കാന്‍, അവര്‍ പറയുന്ന കൊച്ചുവര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍.
- പരീക്ഷാസമയം പോലുള്ള അത്യാവശ്യഘട്ടങ്ങളില്‍ പഠനം എമര്‍ജന്‍സി ലൈറ്റിലോ അരണ്ട മെഴുകുതിരിവെളിച്ചത്തിലോ ആക്കേണ്ടിവരുമ്പോള്‍, തെരുവുവിളക്കിന്‍റെ വെളിച്ചത്തില്‍ പഠിച്ചുമഹാനായ എബ്രഹാം ലിങ്കനെ അനുസ്മരിക്കാനും പ്രണാമം അര്‍പ്പിക്കാനും ഇന്നത്തെ തലമുറയ്ക്ക് അവസരം ലഭിക്കുന്നു.
- അതിനേക്കാള്‍ പ്രധാനമായി നാളെ കറന്റ് ഇല്ലാത്ത ഒരു കാലം വന്നാല്‍ അതിനെ ധീരമായി നേരിടാന്‍ പുതിയ തലമുറയ്ക്ക് ഒരു പരിശീലനം കൂടിയാവുന്നു ഈ സര്‍ക്കാര്‍ പ്രഖ്യാപനം.
- എന്നാല്‍ ഏറ്റവും പ്രധാനമായി എനിക്ക് തോന്നുന്നത്, പൗരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ചുമതലയുള്ള സര്‍ക്കാര്‍ അല്പസമയമെങ്കിലും അത് ഏറ്റെടുക്കുന്നു എന്നതാണ്. കാരണം, ലോകം മുഴുവന്‍ നിശ്ശബ്ദമാവുന്ന ആ അരമണിക്കൂര്‍ കള്ളന്മാര്‍ക്ക് ജോലി നഷ്ടപ്പെടുന്നു. അണുകുടുംബാംഗങ്ങള്‍ ടി.വി.യുടെ മുന്നിലും മറ്റുമായി ഇരിക്കുന്ന സമയത്താണ് ഇന്ന് ഏറ്റവുമധികം കവര്‍ച്ചകള്‍ നടക്കുന്നത്.
ഇനി പറയൂ, ആ അര മണിക്കൂര്‍ എന്നത് ഒരു മണിക്കൂറാക്കി മാറ്റേണ്ടേ... വേണ്ടേ....?
വാല്‍ക്കഷണം : കഴിഞ്ഞ ദിവസം രാവിലെ വളരെ അടുപ്പമുള്ള ഒരു കൂട്ടുകാരന്‍ ഓടിവന്നു. അവന്റെ മുഖത്ത് ഒരിക്കലും കാണാത്ത സൂര്യപ്രകാശം. വന്നയുടന്‍ അവന്‍ നാലായി മടക്കിയ രണ്ടു കടലാസുകള്‍ കാണിച്ചു, “കണ്ടോടാ, അവള്‍ എനിക്ക് തന്നതാ...” “ഇതെന്തോന്നാ?” “അവള്‍ തന്നതാടാ... ആദ്യപ്രേമലേഖനം....” കറന്റ് പോയ നേരത്ത് ടെറസ്സില്‍നിന്നപ്പോള്‍ നിലാവും നക്ഷത്രങ്ങളും ഒക്കെ കണ്ടപ്പോളാണത്രേ അവള്‍ക്ക് അവനോട് പ്രണയം തോന്നിയത്. ഇ-മെയില്‍ അയയ്ക്കാന്‍ മോഡം ഓണ്‍ ചെയ്യാന്‍ കറന്റ് ഇല്ലാതിരുന്നതുകൊണ്ട് അവള്‍ പേപ്പര്‍ എടുത്ത് എഴുതിയത്രേ. ദിവസവും ചാറ്റ് ചെയ്യുന്ന, മെയില്‍ ചെയ്യുന്ന അവള്‍ ആദ്യമായി പേപ്പറില്‍ എഴുതി അയച്ചപ്പോള്‍ അവന്‍റെ സന്തോഷം.... “ഞാനിത് എന്നും സൂക്ഷിച്ചുവയ്ക്കുമെടാ...”
31 comments:
ഫോണ്ട് വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഇപ്പോള്‍ ശരിയായി.
നര്‍മ്മത്തിലൂടെ എങ്കിലും കാര്യമാണ്. നന്നായി പറഞ്ഞു. ആദ്യഭാഗത്തെ കാടടച്ച വെടിവെപ്പ് ശരിയാണോ എന്ന സംശയവും തോന്നി.
ആശംസകള്‍.
ഇതില്‍ നര്‍മം വളരെ കുറവാണ്
എല്ലാം സത്യമായ കാര്യങ്ങള്‍
എന്നാലും കേരളത്തില്‍ കുറവാണ് മറ്റു നാടുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍....ഒരു മണിക്കൂര്‍ ആക്കിയാല്‍ ഇത്രേം ലാഭം കിട്ടും അല്ലെ ഹഹ..
താങ്കള്‍ ഒരു കാര്യം വിട്ടു പോയി .....
അയല്‍ക്കാര്‍ തമ്മിലുള്ള പരസ്പര സ്നേഹം സഹകരണം സൌഹൃദം കൂടി ഇതു വര്‍ധിപ്പിക്കുന്നു ,,,,, ആശംസകള്‍
എന്റെ ഒഫീസിൽ ഒരു ചെനൈ നിവാസിയുണ്ട്, അദ്ധേഹം പറയാം ചെനൈയിൽ ഒരു ദിവസം മൂന്ന് മണികൂർ വരെ പലതവളയായി പവർ കട്ട് ഉണ്ട് പോലും, പിന്നെ എന്തോന്ന് കേരളത്തിൽ അരമണിക്കൂർ
വളരെ നന്നായിരിക്കുന്നു . ഒരു ബള്‍ബ് നാം ഓഫ് ചെയ്‌താല്‍ അതിനനുസരിച് പവര്‍ സ്റ്റേഷനില്‍ വെള്ളത്തിന്റെ ഉപയോഗം ഓട്ടോ മാറ്റികായി കുറക്കാനുള്ള സംവിദാനം ഉണ്ടെന്നു കേട്ടിരുന്നു . അങ്ങിനെയാണെങ്കില്‍ പവര്‍ കട്ട് എന്നത് ഒരത്യാവശ്യം തന്നെ . ഈ ഒരര മണിക്കൂര്‍ മിക്കവാറും അനാവശ്യത്തിന് തന്നെയാണ് നാം ഉപയോഗിക്കുന്നുണ്ടാവുക .
ചെന്നൈയിലെ മൂന്നല്ല അഞ്ചു മണിക്കൂര്‍ ആക്കിയാലും ഒരു കാര്യവുമില്ല. പകലാണ് പവര്‍ കട്ട്. ഓഫീസില്‍ ചുമ്മാ ഇരുന്നു ശമ്പളം വാങ്ങാം എന്ന് മാത്രം.. കേരളം തന്നെ മെച്ചം.
നിരീക്ഷണം രസാവഹവും അര്‍ത്ഥവത്തുമായി.
ആശംസകള്‍
നിരീക്ഷണം പ്രതിഷേധമാക്കി അതിൽ നർമ്മവും ചേർത്തപ്പോൾ സൂപ്പർ പോസ്റ്റ്.. :)
അപ്പോ ഇനി ഫുള്‍ടൈം അങ്ങ് കരണ്ട് കട്ടിയാലോ ? :)
വളരെ നല്ല ഒരു നിരീക്ഷണം. ഈ എഴുത്തില്‍ നര്‍മത്തിനല്ല ഗൌരവമുള്ള ഒരു കാര്യത്തിനാണ് മെഴുകുതിരി തെളിച്ചത്. അയല്‍ക്കൂട്ടങ്ങള്‍ നഷ്ടപെടുന്ന ഈ ഒരു കാലഘട്ടത്തില്‍ അര മണിക്കൂറിനു പകരം ഒരു മണിക്കൂര്‍ ലോഡ് ഷെഡിങ്ങ് ഉണ്ടായാലും ഞാന്‍ കുറ്റം പറയില്ല. നിലാവും നക്ഷത്രങ്ങളും പുറത്തെ കാലാവസ്ഥയും എല്ലാം എല്ലാവരും ഒന്ന് അറിയട്ടെ.
പവര്കട്ടിനെ കുറിച്ച് ഒരു പുറം കവിയാതെ എഴുതുക എന്ന് പറഞ്ഞാല്‍ ഇനി ഈ പോസ്റ്റ് റഫര്‍ ചെയ്യാം ...നല്ല പോസ്റ്റ്
രസകരമായി പറഞ്ഞിരിക്കുന്നു, രചനയിലെ പല കാര്യങ്ങളും മുമ്പ് വായിച്ച് മനസ്സിലാക്കിയവയാണെങ്കിലും വാൽക്കഷണം വളരെ ഇഷ്ടപ്പെട്ടു...
പവർ കട്ടുകൊണ്ട് ഇപ്പോഴത്തെ സമൂഹത്തിന് ധാ‍്രാളം പ്രയോജനങ്ങളുണ്ട്
ആശംസകൾ അരൂപാ..
അങ്ങനെ പവര്‍ കട്ടാവുമ്പോള്‍ നമുക്ക് ഒരുമിച്ചിരുന്നു ബന്ധങ്ങളെ പുതുക്കാം, പ്രേമ ലേഖനങ്ങള്‍ എഴുതാം..അല്ലെ നല്ല നിരീക്ഷണം
പവര്‍കട്ടിന് ഇത്രയേറെ സാദ്ധ്യതകളുണ്ടെന്ന് ഇപ്പോഴാണ് ആലോചിച്ചത്. എല്ലാറ്റിനും നല്ല വശങ്ങളുണ്ട് അല്ലെ.....
തീര്‍ച്ചയായും പവര്‍ക്കെട്ടു ഒരു രണ്ടു മണിക്കൂറെങ്കിലും ആക്കണം. അതും ഏഴു മുതല്‍ ഒന്‍പതു വരെ.!
നല്ല പോസ്റ്റ്!!
കട്ട് ഒരു മണിക്കൂര്‍ ആക്കണം... !
മാത്രമല്ല എല്ലാ ഗേള്‍സും ടെറസ്സില്‍ കയറുകയും വേണം...!!
നല്ല വശങ്ങള്‍.. ചൂണ്ടിക്കാണിച്ചത് നന്നായി ട്ടോ...
തമാശയെന്നതിലുപരി ഇതൊക്കെ പച്ചയായ സത്യങ്ങളാണ്.. പ്രത്യേകിച്ച് കുടുംബ ബന്ധങ്ങളെ കുറിച്ച് പറഞ്ഞത്..
പവര്‍കട്ട് ..കുടുബ ബന്ധങ്ങളെ വിലയിരുത്തിയത് ഒരു സത്യം തന്നെയാണ് .ഒന്നിച്ചിരുന്നുള്ള സംസാരം ഇപ്പോള്‍ കുറഞ്ഞു വരുന്നു
ഒരര്‍ ഥ ത്തില്‍ പറഞ്ഞാല്‍ താങ്കള്‍ പറഞ്ഞതാ ശരി ഒന്നല്ല രണ്ടു മണിക്കൂര്‍ ആവട്ടെ
ഇപ്പോഴുള്ള അര മണിക്കൂർ കൊണ്ട് കള്ളന്മാർക്ക് പണി തീർക്കാൻ ബുദ്ധിമുട്ടുണ്ട്.. ഒരു മണിക്കൂർ തന്നെ ആയിക്കോട്ടെ..!!
നല്ല നിരീക്ഷണങ്ങൾ..!! ആശംസകൾ..!!
നല്ല വായന.
പലരും പറഞ്ഞ പോലെ പവര്‍കട്ട് ഒരു രണ്ട് രണ്ടര മണിക്കൂറെങ്കിലും ഉണ്ടായിക്കോട്ടെ ന്നാണ് എന്റെ അഭിപ്രായം..
അപ്പഴെന്കിലും നമ്മുടെ വീടുകളിലെ ടീവി ക്ക് ഒന്ന് വെള്ളം കുടിക്കാനോ, ബാത്റൂമില്‍ പോവാനോ ഒക്കെ ഇത്തിരി സമയം കിട്ടുമല്ലോ..?
ആശംസകള്‍..
പവർകട്ടിനിടയിൽ വേറേ പല കാര്യങ്ങളും ചെയ്യാം കേട്ടോ. കൂട്ടുകാരന്റെ അനുഭവം പോലെ.
വൈകി വായിക്കാന്‍.
രസകരമായി പറഞ്ഞു ട്ടോ
ആശംസകള്‍
ദേ...'അമ്മേ രക്ഷിക്ക'യിലെ അക്ഷര പിശാചുക്കളെ ഓടിച്ചു വിട്ടാല്‍ കിട്ടുന്ന ഒന്നില്ലേ..അതെ, അമേരിക്ക.അവര്‍ക്കുമാകും സഹായിപ്പാന്‍..!
ഹ ഹ.. സംഭവം തമാശയാണെങ്കിലും ഒട്ടേറെ കാര്യം അതിലുണ്ട്..
വീട്ടുകാര്‍ ഒന്നിച്ചിരിക്കുന്നു.. കുട്ടികളുടെ കൊച്ച് വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നു..
അതൊക്കെ വല്ലാത്ത കാര്യം തന്നെയാണ്....
പോസ്റ്റ് ഉജ്വലമായി..
പരസ്യമായി കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കമിതാക്കളോട്
"മക്കളേ നിങ്ങള്‍ക്ക് വേണ്ടിയല്ലേ സര്‍ക്കാര്‍ കരന്റ് കട്ട് തന്നിരിക്കുന്നത്" എന്നു പണ്ട് കണ്ട ഒരു നാടകത്തില്‍ പറഞ്ഞത് ഓര്‍മ്മവന്നു.
ആകയാല്‍ കരന്റില്ലായ്മ വിജയിക്കട്ടെ.
ആവൂ ... കറന്റുമന്ത്രി കേള്‍ക്കേണ്ട.
(പിന്നെ ആദ്യമായി കാമുകിയുടെ കയ്യെഴുത്ത് കണ്ടപ്പോള്‍ കാമുകന്‍ കഷ്ട്ടം എന്ന് പറഞ്ഞില്ലേ ? )
സത്യമായ കാര്യങ്ങളാണല്ലോ അരൂപാ ഇതൊക്കെ ...!
സംഭവം കൊള്ളാം ട്ടോ ..!
പിന്നെ ഈ ചൂടത്ത് കറണ്ട് പോയാല്‍ ഉരുകി പോകില്ലേ ...!
ഒരു മണിക്കൂര്‍ ആക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും വയ്യേ...!!
കരണ്ടു കട്ട് വന്നിട്ടു വേണം ലവള്‍ക്കൊരു ലെട്രെഴുതാന്‍..!
ആശംസോള് അരൂപാ..!
Post a Comment