Courtesy to : imaginesharrystyles.tumblr.com
ഒരു വിരലില്‍ എന്തിരിക്കുന്നു എന്നാണോ?
ഒരു വിരലില്‍ പലതുമുണ്ട്.
അത് വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും അറിയാം...
എന്നാല്‍ വിരലും ഭാഷയും തമ്മില്‍ എന്ത് ബന്ധം?
പലതുമുണ്ട്.
നമ്മുടെയൊക്കെ കയ്യില്‍ സാധാരണ അഞ്ചുവിരലുകളാണ് ഉണ്ടാവുക. തല്ക്കാലം നമുക്ക് വലതുകയ്യിലെ വിരലുകള്‍ എടുക്കാം.
തള്ളവിരല്‍ അഥവാ പെരുവിരല്‍.
മറ്റു വിരലുകള്‍ എല്ലാം മടക്കി ഇത് മാത്രമായി ഉയര്‍ത്തി കാണിച്ചാല്‍ വെല്‍ ഡണ്‍, ഗുഡ് ലക്ക്, ഡീല്‍ എന്നൊക്കെയാണ് അര്‍ത്ഥം. ഇത് താഴ്ത്തി കാണിച്ചാല്‍ നോ ഡീല്‍ എന്നൊരു മീനിംഗ് കൊണ്ടുവന്നത് ഡീല്‍ യാ നോ ഡീല്‍ എന്നതിലൂടെ നടന് മാധവനാണ്.
ഇനി ചൂണ്ടുവിരല്‍. ചൂണ്ടാന്‍ ഉപയോഗിക്കുന്നു, എന്നാല്‍ ഒറ്റയ്ക്ക് ഉയര്‍ത്തി കാണിച്ചാല്‍ അതൊരു വാണിംഗ് ആയി, ഊന്നിപ്പറയല്‍ ആയി.
അടുത്തത് നടുവിരല്‍. ഇത് മാത്രമായി ഉയര്‍ത്തി കാണിച്ചാല്‍.... അതിന്റെ അര്‍ത്ഥം മിക്കവര്‍ക്കും അറിയുന്നതുകൊണ്ട് ഇവിടെ എഴുതുന്നില്ല.
(ഹും! അതിനി ഞാനിവിടെ എഴുതീട്ട് വേണം.... ന്നോടാ കളി...!?)
ആ, അത് പോട്ടെ, അവസാനവിരല്, അഥവാ ചെറുവിരല്‍. അതുയര്‍ത്തി കാണിച്ചാല്‍ ഒരു നിമിഷം, അല്ലെങ്കില്‍ അതിനേക്കാള്‍ ഞാനൊന്ന് ഒന്നിന് പോയി വരട്ടെ എന്നാവും. ഇതൊക്കെ കേരളത്തില്‍ തെക്കെന്നോ വടക്കെന്നോ ഇല്ലാതെ പ്രചാരത്തില്‍ ഇരിക്കുന്ന ആംഗ്യഭാഷയാണ് എന്ന് പറയാം.
എന്നാല്‍ ഇതിനിടയില്‍ ഒരാളെ വിട്ടുപോയി, നാലാംവിരല്‍ - അണിവിരല്‍, മോതിരവിരല്‍ എന്നൊക്കെ അറിയപ്പെടുന്ന ആ പാവത്താനെ. അല്ല, കുറെ മടക്കീം നിവര്‍ത്തീം താഴ്ത്തീം നോക്കിയിട്ടും ആശാന് മാത്രം വെറും വിരലായി തന്നെയിരിക്കുന്നു. ഒരര്‍ഥവും ഇല്ലാതെ. എന്തായിരിക്കും കാരണം?
വിരലുകളില്‍ ഏറ്റവും ലാസ്യഭാവം ഉള്ളതായതുകൊണ്ടാവുമോ?
വിവാഹവേളയില്‍ മോതിരം അണിയിക്കാന്‍ ഉപയോഗിക്കുന്നതുകൊണ്ടാവുമോ?
അതോ ആള് ഒരു നാലാംകിട....
അധികം ചിന്തിക്കാതെ ഉത്തരം കിട്ടി.
നിങ്ങള്‍ക്ക് കിട്ടിയോ?
കിട്ടും....ട്ടും....ട്ടും.... ആലോചിച്ചുനോക്ക്.
അല്ലെങ്കില്‍ വേണ്ട, ഞാന്‍ തന്നെ പറയാം.
അഞ്ചില്‍ ആ ഒരു വിരലൊഴിച്ച് ബാക്കി എല്ലാ വിരലും ഈസിയായി ഒറ്റയ്ക്ക് നിവര്‍ത്താം, മറ്റെല്ലാം മടക്കിയാലും. എന്നാല്‍ ആ നാലാംവിരല്‍ മാത്രമായി നിവര്‍ത്തി നിര്‍ത്തണമെങ്കില്‍.... ഒരു സെക്കന്റില്‍ കാര്യം പറയേണ്ടിടത്ത് അത് നിവര്‍ത്തി നിര്‍ത്താന്‍തന്നെ വേണം മിനിമം മൂന്നുസെക്കന്റ്. എന്താന്നുവച്ചാല് അതങ്ങനെ തനിയെ നിവര്‍ന്നു നില്‍ക്കയൊന്നുമില്ല, അതിന് അയല്‍ക്കാരുടെ കൂടി സഹായം വേണ്ടിവരും. അതാ ആ വിരല്‍കൊണ്ട് ആംഗ്യഭാഷയില്‍ ഒരു മീനിങ്ങും ഇല്ലാത്തത്. എന്താ ശരിയല്ലേ?
മുന്‍കൂര്‍ജാമ്യം : ഇനി ആരുടെയെങ്കിലും നാലാംവിരല്‍ പരസഹായമില്ലാതെ ഭംഗിയായി നിവര്ന്നുനില്ക്കുന്നുന്ടെങ്കില് ....
സൂക്ഷിക്കുക, നിങ്ങള്‍ക്ക് എന്തോ മാനുഫാക്ചറിംഗ് ഡിഫക്റ്റുണ്ട്.
34 comments:
പുതിയ കണ്ടുപിടിത്തത്തിന് നന്ദി.
അത്ശരിയാണല്ലോ! അധികമാരും ശ്രദ്ധിക്കാത്ത ഒരു കാര്യം. പിന്നെ തള്ളവിരല്‍ കാണിച്ചാല്‍ "ലൈക്ക്" എന്നൊരു അര്‍ഥം കൂടി ഉണ്ട്... ഈ അര്‍ഥം വന്നിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ!
ഇതുപോലെ ചില കൌതുകങ്ങള്‍ ശേഖരിച്ചു ഇവിടെ എഴുതീട്ടുണ്ട്: http://vishnulokam.com/?p=618
എടാ ഭയങ്കരാ..പറഞ്ഞ പോലെ ഈ കാര്യം ഞാന്‍ ഇപ്പോളാണ് ശ്രദ്ധിക്കുന്നത്..എന്തായാലും വിരലുകള്‍ വെറുതെയല്ല, അതിലെല്ലാം ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നു വിവരിച്ചു തന്നതിന് നന്ദി..
എന്തായാലും എനിക്ക് മാനു ഫാക്ച്ചരിംഗ് ഡി ഫക്റ്റ് ഇല്ല എന്നും മനസിലായി..ഹി ഹി..
ആശംസകള്‍
നല്ല രസകരമായ പോസ്റ്റ്. അര്‍ഥവത്തും. തംബ് ഉയത്തിയിരിക്കുന്നു.
സൃഷ്ടിയുടെ ഓരോ കൌതുകങ്ങള്‍. നടുവിരല്‍ ആംഗ്യം വളരെ സീരിയസ് ആയിട്ടെടുക്കുന്നവരാണ് പല ദേശക്കാരും.
കൊള്ളാം..വിചാരിച്ചാലും മാറ്റമൊന്നും ഉണ്ടാക്കാൻ കഴിയില്ല എന്നുള്ളതുകൊണ്ടായിരിക്കുമോ വിവാഹമോതിരവും ആ വിരലിൽ തന്നെ അണിയുന്നത് ?
വ്യത്യസ്ഥമായ പൊസ്റ്റിന് അഭിനന്ദനങ്ങൾ..നാലാം വിരൽ ഞാൻ പൊക്കിപ്പിടിച്ച് ചെറുവിരലിൽ ഒരു ഉളുക്ക്... :)))
കൌതുക പോസ്റ്റിലെ വിരല്‍ ചരിത്രം... ആശംസകള്‍ :)
ഇപ്പഴാ നോക്ക്യേ. ശരിയാട്ടോ രണ്ടു മൂന്നു സെക്കന്റു വേണം ..
ശരിയാണല്ലോ...നീ അരൂപനല്ല നിരൂപനാടാ നിരൂപന്‍...!!
വിരല്‍ വിശേഷം ഇഷ്ട്ടയിട്ടോ ..കാലില്‍ എന്തേലും പ്രതെയ്കത ഉണ്ടോ ?
കല്യാണം കഴിഞ്ഞു ഗതികെട്ടവന് നാലാമത്തെ വിരലില്‍ നിന്നും മോതിരം ഊരി നടുവിരലില്‍ ഇടുന്നത് വിരല്‍ ഭാഷയിലൂടെ സ്വന്തം അവസ്ഥ അവതരിപ്പിക്കുന്നതിനു ആയിരിക്കും അല്ലെ.. നല്ല പോസ്റ്റ്.. :)
നന്നായിട്ടുണ്ട്. ചില വിരലുകൾ ഉയർത്തുന്നതിനു് ദേശങ്ങൾ മാറുന്നതിനനുസരിച്ച് അർത്ഥവും മാറും.
ഹ ഹ ഹ ആ മഹാസത്യവും ഞാന്‍ കണ്ടു പിടിച്ചു, സത്യം നിവരാന്‍ പ്രയാസം തന്നെ ആശംസകള്‍
സുപ്രഭാതം...
ഉഷാറായിരിയ്ക്കുന്നു...ആശംസകള്‍...!
കൌതുകമുണര്ത്തീ ഈ പോസ്റ്റ്.ആശംസകള്‍...
മോതിര വിരലിന്റെ കാര്യത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നു അറിയില്ലായിരുന്നു...കൊള്ളാം.
അരൂപന് വീണ്ടും സ്വാഗതം !!
ഇത് കൊള്ളാലോ.
തംപ്സ് അപ്പ്
വ്യതസ്ത വിഷയം തന്നെ.
നന്നായി പറഞ്ഞു വിരല്‍ വിശേഷങ്ങള്‍.
ആശംസകള്‍
വിരലിസം..... വ്യത്യസ്തമായി......:)) തള്ളവിരല്‍ തന്നെ ഉയര്‍ത്തുന്നു ..... ആശംസകള്‍,,,
തികച്ചും രസകരമായ വിരൽ വിശേഷങ്ങൾ.
നന്നായി എഴുതി.
ഹമ്പോ.. വിരലുയര്ത്തിനോക്കി.. വിരലുകടഞ്ഞു..
ഇനിയുമുണ്ടോ ഇമ്മാതിരു കൊസറാക്കൊള്ളികള്..?
വരല് വശേഷം നന്നായിട്ടോ..!
കൊള്ളാം....
hahha അപ്പൊ ആ വിരലിന്ന് ഇതി തലയുയർത്താൻ പറ്റില്ലാ, കല്ല്യാണം കഴിഞാൽ
കൊള്ളാം അരൂപാ... ഇരിപ്പിടത്തിലൂടെയാണ് ഇവിടെ എത്തിയത്... അത് നഷ്ടമായില്ല.ആരുടെയും ശ്രദ്ധയിൽപ്പെടാത്ത ചെറിയ ഒരു കാര്യം, (അത്ര ചെറുതല്ല.. ഞാനും ഇപ്പോഴാണ് ശ്രമിച്ചുനോക്കിയത്) വലുതായിത്തന്നെ അവതരിപ്പിച്ചിരിയ്ക്കുന്നു..
തള്ളവിരൽ ഉയർഹ്ഹി ഒരു 'ലൈക്'
കൊള്ളാലോ ശാസ്ത്രഞ്ജാ
ഒന്നൂടെ പറയാം.
നാം മറ്റൊരാള്‍ക്ക് നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മറ്റുള്ള നാല് വിരലുകള്‍ നമുക്ക് നേരെ തിരിയുന്നു!
ഈ പോസ്റ്റിനു കീഴില്‍ ഞാനെന്റെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി അഭിവാദ്യമര്‍പ്പിക്കുന്നു!
(ന്നോടാ കളി)
വ്യത്യസ്തം മനോഹരം....
ഭയങ്കരന്‍...കലക്കി
കലക്കി കളഞ്ഞുട്ടാ...
താനാളൊരു സംഭവം തന്നെ...
അരൂപന് ആളു കൊള്ളാമല്ലോ?? ഞാന്‍ എന്റെ രണ്ടു തള്ളവിരലുകളും ഉയര്‍ത്തിയിരിക്കുന്നു.. പോരേ???
കല്ല്യാണം കഴിഞ്ഞാല്‍ ഏതായാലും കാലും വിരലും ഒക്കെ കെട്ടിയിടാനുള്ളതല്ലേ. നല്ല നിരീക്ഷണം. ആശംസകള്‍ ....
എന്റെ ഇടതു കയ്യിലെ നടുവിരല്‍.. ഓ സോറി തള്ള വിരല്‍ ഉയര്‍ത്തി അഭിവാദനം അര്‍പ്പിചിരിക്കുന്നു.
Post a Comment