ആഗ്രഹങ്ങളാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് പലരും പലപ്പോഴും പറയാറുണ്ട്. എന്നാല്‍ ചിലരാവട്ടെ, ആശയാണ് എല്ലാ നാശങ്ങള്‍ക്കും കാരണം എന്നും (അത് ആശയെ സ്നേഹിച്ച ഏതോ നിരാശാകാമുകന് പാടിയതല്ലേ?). എന്നാല്‍ നടക്കാത്ത ആഗ്രഹങ്ങളാണ് വാസ്തവത്തില്‍ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
നാലാംക്ലാസ് വരെ ഒന്നാമനായി പഠിച്ചപ്പോള്‍ അഞ്ചാംക്ലാസില്‍ വച്ചാണ് ഷാഫി എന്റെ എതിരാളിയായത്. ഒരു വിഷയത്തില്‍ പിന്നിലായിപ്പോയപ്പോള്‍ പഠിച്ചുമിടുക്കനാവണം എന്നും ഷാഫിയെ തോല്‍പ്പിക്കണം എന്നും ആഗ്രഹിച്ചു. പക്ഷെ, നടന്നില്ല. അടുത്ത ക്ലാസിലും ശ്രമിച്ചു, നടന്നില്ല. അങ്ങനെ പത്താംക്ലാസ് വരെ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. റിസള്‍ട്ട് വന്നപ്പോള്‍ എനിക്കും അവനും വളരെ ഉയര്‍ന്ന മാര്‍ക്ക്. താഴ്ന്ന ക്ലാസില്വച്ചേ അവനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്റെ വാശി അതോടെ തീരുമായിരുന്നു, പത്തിലെ പരീക്ഷയ്ക്ക് ഞാന്‍ വളരെ പിന്നിലായിപ്പോകുമായിരുന്നു.
കോളേജിലെത്തിയപ്പോള്‍ ഒരു കാമുകി വേണമെന്ന് ആശിച്ചു, ഒരു സുന്ദരിക്കുട്ടി എന്നെ ഒന്ന് തിരിഞ്ഞു നോക്കുന്നത് കാണാന്‍ കൊതിച്ചു. അതിനായി എന്നും രാവിലെ റെഡിയായി കണ്ണാടിയുടെ മുന്നില്‍നില്‍ക്കും. എന്തിലും ആത്മവിശ്വാസമാണ് ഏറ്റവും പ്രധാനം എന്ന്എട്ടാംക്ലാസിലെ കരുണന്‍സാര്‍ പറഞ്ഞത് ഓര്‍ക്കും. അതേ ബാച്ചിലെ ഗ്ലാമര്‍ കൂടുതലുള്ള പയ്യന്മാര്‍ക്കെല്ലാം കൂട്ടുകാരികളെ കിട്ടി. അതോടെ അവന്മാര് അലന്ന് നടക്കാന്‍ തുടങ്ങി. ഞാന്‍ അപ്പോഴും കൂടുതല്‍ സുന്ദരിയായ ഒരു പെണ്ണ് വരുമെന്ന് കരുതി മുഖത്തും നടപ്പിലും എടുപ്പിലും ആത്മവിശ്വാസം പുരട്ടി. എന്നിട്ടും എനിക്ക് പ്രേമിക്കാന്‍ ഒരു പെണ്‍കുട്ടി വന്നില്ല.
വെക്കേഷന് കാലത്ത് അച്ഛന്റെ തറവാട്ടില്‍ പോകുമ്പോള്‍ നല്ല നിലാവുള്ള രാത്രിയില്‍ പറമ്പിലും പാടത്തും ഇറങ്ങി നടക്കാന്‍ കൊതിച്ചു. എങ്ങോട്ടാടാഇരുട്ടത്ത്...? എന്ന മുത്തശ്ശന്റെ ശകാരചോദ്യം കേട്ടപ്പോഴൊക്കെ ഒരു രാത്രിയില്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങണം എന്ന് കൊതിച്ചു. അതും നടന്നില്ല. വെക്കേഷന് പലതുകഴിഞ്ഞെങ്കിലും ആ ആഗ്രഹം ഇപ്പോഴും ബാക്കിയാണ്.
പിന്നെയും ആഗ്രഹങ്ങള്‍ ഒരുപാടുണ്ടായി. നടന്നതിനേക്കാള്‍ കൂടുതല്‍ നടക്കാത്ത ആഗ്രഹങ്ങള്‍. വിക്രമാദിത്യന്റെ കഥ വായിച്ചപ്പോള്‍ അതിലെ വേതാളമാവാന്, മാനേജര്‍ ഇല്ലാത്ത നേരംനോക്കി അയാളുടെ കസേരയില്‍ കയറിയിരിക്കാന്‍, തെരുവുസര്‍ക്കസ്സുകാരന്റെ കൂടെ ഞാണിന്മേല് നടക്കാന്‍, ഹെലികോപ്റ്ററിനു താഴെ തൂക്കിയിടുന്ന ഊഞ്ഞാല്‍ത്തൊട്ടിലില്‍ ചുമ്മാതിരുന്നങ്ങുപോവാന്.... അങ്ങനെയങ്ങനെ.
ഇതൊക്കെ വായിക്കുമ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഞാന്‍ എത്ര നീറ്റാ, എത്ര നിഷ്കളങ്കമായ ആഗ്രഹങ്ങളാ എനിക്കെന്ന്. എന്നാല്‍ ഇതെഴുതുന്ന ഞാനും, വായിക്കുന്ന നിങ്ങളും അത്ര നിഷ്കളങ്കരൊന്നുമല്ല. കാരണം, പലപ്പോഴും നമ്മുടെ ആഗ്രഹങ്ങള്‍ മിക്കതും പുറത്തു പറയാന്‍ പറ്റാത്തതാ.
ഉദാഹരണമായി, ചൂട് കൂടുമ്പോള്‍ ഉള്ളതെല്ലാം ഉരിഞ്ഞുകളഞ്ഞ് നടക്കാന്‍ ആശിക്കാത്തവരായി എത്രപേരുണ്ട്? മഴ പെയ്യുമ്പോള്‍ ചെറിയ ഒരു കുട്ടിയെപ്പോലെ അതിലിറങ്ങി ചെളിവെള്ളം തെറിപ്പിച്ചുനടക്കാന് കൊതിക്കാത്തതായി ആരുണ്ട്? നല്ല വെള്ളപൂശിയ മതില് കണ്ടാല്‍ അതില്‍ ഒരു കരിക്കട്ട എടുത്ത് കോറിവയ്ക്കാന് എനിക്ക് തോന്നും, നിങ്ങള്‍ക്കോ? (ഇല്ലെന്നു പറഞ്ഞാല്‍ അതൊരു കള്ളം മാത്രാ... നമ്മളൊക്കെ മല്ലൂസല്ലേ...?)
അതുപോലെ മറ്റൊരു വീക്നെസ്സാ ഈ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി. അതില്‍ പെടുത്ത് ഷോക്കടിച്ചവര് എത്രയെത്ര! ആ കഥകള്‍ കേട്ടില്ലെങ്കില്‍ നാമും.... അതൊരു വല്ലാത്ത പ്രലോഭനമല്ലേ? പിന്നെന്താ ചെയ്യാത്തെ എന്ന് ചോദിച്ചാല്‍, അത് ഷോക്ക്, പിന്നെ നാട്ടുവഴി, മറ്റുള്ളവര്‍ ഒക്കെ കണ്ടാല്‍...? അതല്ലേ കാരണം? അപ്പോള്‍ ഇതൊന്നുമില്ലെങ്കിലോ...?
സുന്ദരിയായ ഒരു പെണ്‍കുട്ടി സൈക്കിളില്‍ പോകുന്നത് കണ്ടാല്‍ ആ ഒപ്പം ബൈക്ക് സ്ലോയില്‍ ഓടിച്ചുപോയി അവളെയും നോക്കി പോകണമെന്ന് ആര്‍ക്കാ ആഗ്രഹം തോന്നാത്തത്? ഒരു എട്ടുനില കെട്ടിടത്തിന്റെ മേലെനിന്നിട്ട് താഴെയുള്ള പച്ചവിരിച്ച പുല്‍ത്തകിടിയോ ആമ്പല്‍ക്കുളമോ കാണുമ്പോള്‍ അതിലേയ്ക്ക് ചാടണം എന്ന് തോന്നാറില്ലേ? സൈഡ് തരാതെ മുന്നില്‍ പോകുന്ന കൊശവനെ കാണുമ്പോള്‍ അടുത്ത സിഗ്നലില്‍ എത്തുമ്പോള്‍ അറിയാത്തമട്ടില്‍ പിന്നില്‍ വച്ച് ഇടിച്ചുകൊടുക്കണം എന്ന് തോന്നാറില്ലേ? ഫേസ്ബുക്കില്‍ പഴയ ശത്രുവിനെ കാണുമ്പോള്‍ അവന്റെ വോളില്‍ പോയി പച്ചത്തെറി എഴുതിവയ്ക്കണമെന്ന് തോന്നാറില്ലേ...?
ഇനി ചെവി ഇങ്ങോട്ട് വച്ചാല്‍, ആരും കേള്‍ക്കാതെ ഒരു കാര്യം ചോദിക്കട്ടെ (എല്ലാവരും കേള്‍ക്കെ ചോദിക്കണം എന്നാ എന്റെ ആഗ്രഹം, എന്നാലും എനിക്കില്ലെങ്കിലും നിങ്ങള്ക്കുണ്ടാവില്ലേ ഒരു ചമ്മല്... ഹ്മം... എന്റെ നടക്കാത്ത മറ്റൊരു ആഗ്രഹം). സ്വന്തം കീഴ്ശ്വാസത്തിന്റെ ഗന്ധം, അതെത്ര മോശമായാല്ക്കൂടി, മറ്റാരുമില്ലാത്തപ്പോള്‍ സ്വകാര്യമായി ആസ്വദിക്കില്ലേ നിങ്ങള്‍? അതുപോലെ അടുത്തെങ്ങും ആരുമില്ലെങ്കില്‍ ആ പ്ര്ര്ര്ര്ര്.... ശബ്ദം കേള്‍ക്കുന്നതും....?
കണ്ടോ, കണ്ടോ.... അതാ ഞാന്‍ പറയുന്നത്, നമ്മുടെ ആഗ്രഹങ്ങള്‍ നടക്കാത്തതാ കൂടുതലും എന്ന്. ഇനി ഒന്നാലോചിച്ചുനോക്കൂ, ഉള്ളിന്റെയുള്ളില്‍ നടക്കാത്ത എത്രയോ ആഗ്രഹങ്ങളും പേറിയാണ് നാമൊക്കെ ജീവിക്കുന്നതെന്ന്. ഒരു ബ്ലോഗ് തുടങ്ങണം എന്നത് എന്റെയും കുറെ കാലമായുള്ള ആഗ്രഹമായിരുന്നു. ഇന്നത് നടന്നു. ഇനിയും വേറെ കുറെ ആഗ്രഹങ്ങളുണ്ട്. നിങ്ങളുടെയൊക്കെയുള്ളില്‍ ഉള്ളതുപോലെ അവയില്‍ പലതും പറയാന്‍ കൊള്ളാത്തതാ. അതൊക്കെ ഓര്‍ക്കുമ്പോഴാണ് ല്‍ എന്തൊക്കെ അടിച്ചമര്ത്തിയാ നമ്മളൊക്കെ ജീവിക്കുന്നത് എന്നൊക്കെ തിരിച്ചറിയുന്നത്. പക്ഷെ, നമുക്ക് അതൊന്നുമില്ലാതെ വയ്യല്ലോ....

10 comments:
ആഗ്രഹിച്ചതോന്നും നടക്കാതെ പോകട്ടെ ..എന്നാലെങ്കിലും നന്നായി പരിശ്രമിക്കാന്‍ കഴിവുണ്ടാകുമല്ലോ ..ആശംസകള്‍ :)
അരുതാത്ത(?) ആഗ്രഹങ്ങള്‍
ഒരു ബ്ലോഗ് തുടങ്ങണം എന്നത് എന്റെയും കുറെ കാലമായുള്ള ആഗ്രഹമായിരുന്നു....തുടങ്ങിയല്ലോ...ഇനി പോസ്റ്റുകള്‍ പോന്നോട്ടെ :-)
ഇത് തൂപുകാരിക്ക് തീറ്റ ആകുമെന്നാ തോന്നുന്നേ ..
അരുതാത്തതും ആഗ്രഹിക്കണം.
ആഗ്രഹിക്കുന്നതിന് ഒരു കുറവും വരുത്തരുത്.....
എഴുത്ത് തുടരുക ...എല്ലാ വിധ ആശംസകളും.. നടക്കാത്ത ആഗ്രഹങ്ങള്‍ ഇത് പോലെ എഴുതി തീര്‍ന്നാല്‍ തന്നെ ആഗ്രഹങ്ങള്‍ സാധിച്ച പോലെ ഒരു സന്തോഷം തോന്നും ചിലപ്പോള്‍.. ഇനിയും എഴുതുക ...
ന്റെ കുട്ടാ, ആഗ്രഹങ്ങളൊന്നും നടക്കുകയില്ല. നമ്മള് തന്നെ നടക്കണം. ഇനീം കാണാം കേട്ടോ. ആശംസകള്‍
ഓരോരോ ബാലചാപല്യങ്ങളേ..യ്!!
രൂപമില്ലാതെ 'ഇനിയുമെത്ര നാൾ...
Post a Comment